ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം; രാഷ്ട്രപതി അതൃപ്തി അറിയിച്ചു

Posted on: May 5, 2018 10:52 am | Last updated: May 5, 2018 at 3:55 pm

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചാണ് രാഷ്ട്രപതി അതൃപ്തി അറിയിച്ചത്.

ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശദീകരിച്ചു. എന്നാല്‍ ഇതിനെ അവസാന നിമിഷമുള്ള മാറ്റമായി അവതരിപ്പിച്ചത് രാഷ്ട്രപതിഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കലായെന്ന് രാഷ്ട്രപതി ഭവന്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചന തുടങ്ങി. പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുന്ന രീതിയിലുള്ള മാറ്റത്തിനാണ് ശ്രമം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്.