Connect with us

International

അഗ്നിപര്‍വത സ്‌ഫോടനം; ഹവായില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

ഹവായിയിലെ കിലിയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹവായിയില്‍ കിലിയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനായിരത്തിലേറെപ്പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. കിലിയ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായും ഇതിന് ശേഷമാണ് അഗ്നിപര്‍വതം തീതുപ്പിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിലിയ അഗ്‌നിപര്‍വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശം വിട്ടുപോകാന്‍ സമീപവാസികള്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഗ്നിപര്‍വതം പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇതിന് സമീപമുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതിനോട് ചേര്‍ന്നുള്ള റോഡുകളിലെ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാവ സമീപപ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
1924ല്‍ ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു.

Latest