ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും: കെ എം മാണി

Posted on: May 4, 2018 6:18 pm | Last updated: May 5, 2018 at 10:52 am

കോട്ടയം: ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. യുഡിഎഫിലേക്ക് മടങ്ങുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്്തിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണമെന്നത് ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണ്. ബാര്‍ കോഴ്‌ക്കേസില്‍ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചുവെന്ന രമേശ ചെന്നിത്തലയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് പരിഹാസമായിരുന്നു മാണിയുടെ മറുപടി