Connect with us

International

ചൈനയില്‍ കടല്‍ത്തീരത്തുകൂടി ഡോള്‍ഫിനുമായി പോയയാള്‍ക്കായി തിരച്ചില്‍

Published

|

Last Updated

ബീജിങ്: ചൈനയില്‍ കടല്‍ത്തീരത്തുകൂടി ഡോള്‍ഫിനെ തോളത്തിട്ട് നടന്നുനീങ്ങുന്നയാള്‍ക്കായി അധിക്യതര്‍ തിരച്ചില്‍ തുടങ്ങി. ഗ്വാങ്‌ഡോങ് ബീ്ച്ചിലൂടെ ഡോള്‍ഫിനുമായി പോയയാള്‍ ഇതിനെ കാറില്‍ കയറ്റുന്ന ദ്യശ്യങ്ങള്‍ ഒരു വാര്‍ത്ത വെബ്‌സൈറ്റാണ് പുറത്തുവിട്ടത്.

പിന്നീട് കടല്‍ത്തീരത്ത്  ചത്ത നിലയില്‍ ഡോള്‍ഫിനെ കണ്ടെത്തുകയായിരുന്നു. ചൈനയില്‍ ഡോള്‍ഫിന്‍ സംരക്ഷിത ഇനമാണ്. ഡോള്‍ഫിനെ കൊണ്ടുപോയ ആളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അധിക്യതര്‍.

Latest