പുതിയ ക്രീറ്റയുടെ ബുക്കിംഗ് തുടങ്ങി; മെയ് 15ഓടെ വിപണിയില്‍

Posted on: May 4, 2018 3:21 pm | Last updated: May 4, 2018 at 3:21 pm

ന്യൂഡല്‍ഹി: മുഖം മിനുക്കി എത്തുന്ന ഹ്യുണ്ടായി ക്രീറ്റയുടെ ബുക്കിംഗ് തുടങ്ങി. 25000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഹരിയാന, ഡല്‍ഹി, പൂനെ, ബംഗളൂരു, മുംബൈ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കമ്പനി ഔദ്യോഗികമായി ബുക്കിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രകടമായ മാറ്റങ്ങളോടെയാണ് പുതിയ ക്രീറ്റയുടെ വരവ്. ക്രോം സറൗണ്ടോട് കൂടിയ വലിയ ഹെക്‌സഗോണല്‍ ഗ്രില്ല് മുന്‍വശത്തിന്റെ അഴക് കൂട്ടും. ഉയര്‍ന്ന മോഡലില്‍ ടു ടോണ്‍ എക്‌സ്റ്റീരിയര്‍ പെയിന്റിംഗാണ് ഉണ്ടാകുക. ഇതോടൊപ്പം ഉയര്‍ന്ന മോഡലില്‍ സണ്‍റൂഫും ഉണ്ടാകും.

മെയ് മധ്യത്തോടെ പുതിയ ക്രീറ്റ വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്. ജൂണ്‍ മുതല്‍ വാഹനം ഡലിവര്‍ ചെയ്യാനാകുമെന്ന് ഡീലര്‍മാര്‍ പറയുന്നു.