കര്‍ണാടകയില്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ ബിജെപി പ്രകടന പത്രിക

Posted on: May 4, 2018 1:43 pm | Last updated: May 4, 2018 at 3:07 pm

ബംഗളുരു: കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് വാഗ്ദാനപ്പെരുമഴയായി ബിജെപി പ്രകടന പത്രിക. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, കര്‍ഷകരുടെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മുന്നോട്ട് വെക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറുവരി പാത നിര്‍മാണം, ആറ് പ്രധാന നനഗരങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ഹബ്ബുകള്‍ നിര്‍ിമിക്കുമെന്നും സംസ്ഥാനത്തെ വനിതാ ശിശു സൗഹ്യദമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ബിഎസ് യെഡിയൂരപ്പയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.