മലപ്പുറം പ്രസ്‌ക്ലബിന് നേരെ ആര്‍എസ്എസ് ആക്രമണം: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Posted on: May 4, 2018 11:33 am | Last updated: May 4, 2018 at 12:13 pm

തിരുവനന്തപുരം: മലപ്പുറം പ്രസ്‌ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.