രാജ്യത്ത് വീണ്ടും പീഡനം; പഞ്ചാബില്‍ മൂന്ന് വയസ്സുകാരിയെ ഭൂവുടമ പീഡിപ്പിച്ചു

Posted on: May 4, 2018 9:47 am | Last updated: May 4, 2018 at 12:09 pm
SHARE

പട്യാല: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. പഞ്ചാബിലെ പട്യാലയില്‍ മൂന്ന് വയസ്സുകാരിയെ ഭൂഉടമ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ഭൂ ഉടമയെ തേടി പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.