നെയ്മര്‍ തിരിച്ചുവരുന്നു, ബ്രസീലിന് ആശ്വാസം

Posted on: May 4, 2018 6:06 am | Last updated: May 4, 2018 at 12:10 am

പാരിസ്: ലോകകപ്പ് ഫുട്‌ബോളിന് തയ്യാറെടുക്കുന്ന ബ്രസീലിന് സന്തോഷ വാര്‍ത്ത. പരുക്ക് ഭേദമായി സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തുന്നു.
റിയോയില്‍ നിന്ന് പാരിസിലേക്ക് നെയ്മര്‍ അടുത്ത ദിവസം തന്നെ യാത്ര തിരിക്കും. ഫ്രഞ്ച് പത്രം എല്‍ എക്വുപെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിന്റെ പരിശീലന ക്യാമ്പിലെത്തിയാലും നെയ്മര്‍ 17ന് നടക്കുന്ന മെഡിക്കല്‍ ടെസ്റ്റിന് ശേഷമേ കളിക്കാനിറങ്ങൂ. 19നാണ് പി എസ് ജിയുടെ അവസാന മത്സരം.

നെയ്മര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളോട് പി എസ് ജി ക്ലബ്ബ് പ്രതികരിച്ചിട്ടില്ല.
നെയ്മറിന്റെ അഭാവത്തില്‍ പി എസ് ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്ത് പോകേണ്ടി വന്ന പി എസ് ജിക്ക് ആശ്വാസമായത് ഫ്രഞ്ച് ലീഗ് കിരീടം നിലനിര്‍ത്തിയതാണ്.