Connect with us

National

പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം: കേസുകളിലും പ്രഥമികാന്വേഷണം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരം എടുക്കുന്ന എല്ലാ കേസുകളിലും പ്രാഥമികാന്വേഷണം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ചില കേസുകളില്‍ ചില കാര്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ മറ്റു ചിലതില്‍ ഒന്നുമുണ്ടാകില്ല. പോലീസ് ഉദ്യോഗസ്ഥന് അബദ്ധമാണെന്ന് സ്വയം തോന്നുന്ന കേസുകളില്‍ അന്വേഷണമാകാം. എല്ലാ കേസുകളിലുമല്ലെന്നും ബഞ്ച് പറഞ്ഞു. തങ്ങള്‍ പറഞ്ഞത് പോലീസ് ഉദ്യോഗസ്ഥന് പ്രാഥമിക അന്വേഷണം നടത്താമെന്നാണ് ഇത് നിര്‍ബന്ധമല്ലെന്നും ജസ്റ്റിസ് ഗോയല്‍ വാക്കാല്‍ നിരീക്ഷിച്ചു. അതേസമയം, മേല്‍ക്കോടതി വിധി കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ദളിതുകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുടുതല്‍ വ്യാപിക്കുന്നതിലേക്ക് വിധി നയിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സംഭവങ്ങളും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വിധി ആരെയും കുറ്റകൃത്യത്തിലേക്ക് വലിച്ചിട്ടില്ല. എസ് സി-എസ് ടി സമുദായത്തിന് പൂര്‍ണ സംരക്ഷണം ഈ കോടതി നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഗോയല്‍ മറുപടി നല്‍കി. ഇത്തരം സംഭവങ്ങളില്‍ എന്തുകൊണ്ടാണ് അധികൃതര്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും വേഗത്തില്‍ ശിക്ഷ നല്‍കുന്ന സംവിധാനമുണ്ടാകണമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഓരോ സമുദായങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നുറ്റാണ്ടുകള്‍ അനുഭവിച്ച ദുരിതങ്ങളുടേയും സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്ന നിയമത്തിലെ വിധി എസ് സി- എസ് ടി വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. മാര്‍ച്ച് ഇരുപതിലെ വിധി ജ്യുഡീഷ്യല്‍ ആക്ടിവിസമാണെന്നും നിങ്ങള്‍ക്ക് ഈ രാജ്യത്ത് നിയനം നിര്‍മിക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദളിതുകള്‍ നല്‍കുന്ന കേസുകളില്‍ അന്വേഷണം വൈകിപ്പിക്കുന്നതിനും വിധി കരാണമാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ വിധി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയുന്നില്ലെന്ന് ബഞ്ച് പറഞ്ഞു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 16ലേക്ക് മാറ്റി. അതേസമയം, കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

കഴിഞ്ഞ മാര്‍ച്ച് 20നാണ് എസ് സി, എസ് ടി ് അതിക്രമം തടല്‍ നിയമം ദുരുപയോഗം തടയുന്നതിന് സുപ്രിംകോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. എസ് സി /എസ് ടി ആക് ടപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്നകേസുകളില്‍ പെട്ടന്നുള്ള അറസ്റ്റുകള്‍ ഒഴിവാക്കണമെന്നും മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ എകെ ഗോയല്‍, യു യു ലളിത് എന്നവരടങ്ങിയ സുപ്രിംകോടതി ബഞ്ച് ഉത്തരവിട്ടിരുന്നത്.

Latest