Connect with us

Kerala

ഒരു വീട്ടിലെ നാല് പേര്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കാസര്‍കോട്: അടൂരില്‍ അച്ഛനും അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അടൂരിനടുത്ത ദേലമ്പാടി പഞ്ചായത്തിലെ പീകുഞ്ചെയില്‍ വൈകീട്ട് ഏഴോടെയാണ് സംഭവം.

ഗൃഹനാഥനായ പൂകുഞ്ചെയില്‍ രാധാകൃഷ്ണന്‍(44), ഭാര്യ പ്രസീത(35) മക്കളായ കാശിനാഥന്‍(5), ശബരീനാഥന്‍(3) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഷീന്‍ കൊണ്ട് പുല്ലുവെട്ടുന്ന തൊഴിലാളിയാണ് രാധാകൃഷ്ണന്‍. മരണ കാരണം വ്യക്തമല്ല. ആടൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്.

 

Latest