Connect with us

National

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ജേതാക്കള്‍ ബഹിഷ്‌കരിക്കും; യേശുദാസും ജയരാജും പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കും. അവസാഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് തീരുമാനം. താന്‍ നിസ്സഹായനാണെന്ന് ചര്‍ച്ചക്ക് മുന്‍കൈയെടുത്ത ശേഖര്‍ കപൂര്‍ പറഞ്ഞു.

അതേസമയം, യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുക്കും. പതിനൊന്ന് പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ കടുംപിടിത്തത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കലാകാരന്മാര്‍ നേരത്തെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നെണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി യേശുദാസും സംവിധായകന്‍ ജയരാജും ഒപ്പിട്ട പരാതി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയിരുന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ കനത്ത നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് താത്പര്യമില്ലെന്ന് യേശുദാസും ജയരാജും പിന്നീട് അറിയിക്കുകയായിരുന്നു.

 

Latest