കൊടുംക്രൂരത; ഹരിയാനയില്‍ യുവതിയെ അഞ്ച് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

Posted on: May 3, 2018 10:19 am | Last updated: May 3, 2018 at 1:19 pm

ചണ്ഡിഗഢ്: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തതാണ് ഒടുവിലത്തെ സംഭവം. ഓട്ടോ ഡ്രൈവറും നാല് കൂട്ടാളികളും ചേര്‍ന്നാണ് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഗുരുഗ്രാമിലെ സോഹ്ന റോഡിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.