എസ് എസ് എല്‍ സി പരീക്ഷാ ഫലം വ്യാഴാഴ്ച്ച; പ്രഖ്യാപനം രാവിലെ 10.30ന്‌

Posted on: May 2, 2018 8:01 pm | Last updated: May 3, 2018 at 10:09 am

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ(വ്യാഴാഴ്ച്ച) പ്രഖ്യാപിക്കും. രാവിലെ 10.30ന്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി(ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി എന്നീ പരീക്ഷകളുടെ ഫല പ്രഖ്യാപനവും വിദ്യാഭ്യാസ മന്ത്രി നടത്തും.

വിദ്യാഭ്യാസ മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം http://keralapareekshabhavan.in, http://results.kerala.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും എസ് എസ് എല്‍ സി പരീക്ഷാ ഫലം ലഭിക്കും. പി ആര്‍ ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

എന്നാല്‍ എസ് എസ് എല്‍ സി ഒഴികെയുള്ള മറ്റു പരീക്ഷകളുടെ ഫലം പരീക്ഷാ ഭവന്റെ ഒദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in ല്‍ മാത്രമേ ലഭിക്കൂ.

എസ് എസ് എല്‍ സി പരീക്ഷാ ഫലം ലഭ്യമാകുന്ന മറ്റു വെബ്‌സൈറ്റുകള്‍: