പി രാജീവും കെഎന്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

Posted on: May 2, 2018 1:23 pm | Last updated: May 2, 2018 at 7:12 pm
SHARE

തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു.

പതിനാറ് അംഗ സെക്രട്ടേറിയറ്റിനാണ് രൂപം നല്‍കിയത്. 15 അംഗ സെക്രട്ടേറിയറ്റായിരുന്നു സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. നിലവിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി പങ്കെടുത്തു.

സെക്രട്ടേറിയറ്റ് അംഗങ്ങള്‍: പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, ടി.എം തോമസ് ഐസക്, എളമരം കരീം, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍, ബേബി ജോണ്‍,ആനത്തലവട്ടം ആനന്ദന്‍, ടി.പി രാമകൃഷ്ണന്‍, എം.എം മണി, കെ.ജെ തോമസ്, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here