വരാപ്പുഴ കസ്റ്റഡിമരണം: എവി ജോര്‍ജിനെ ചോദ്യം ചെയ്യും

Posted on: May 2, 2018 12:09 pm | Last updated: May 2, 2018 at 7:41 pm

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിന് ശേഷമുള്ള ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ടിഎഫ് പിരിച്ചുവിടുകയും ജോര്‍ജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ജോര്‍ജിനെ ചോദ്യം ചെയ്യാത്ത നടപടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.