ലിഗയുടെ കൊലപാതകം: രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന; അറസ്റ്റ് ഇന്ന് തന്നെ

Posted on: May 2, 2018 11:47 am | Last updated: May 2, 2018 at 1:44 pm

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രദേശവാസികളായവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് ഒരു പ്രതിയുടെ വാദം. എന്നാല്‍ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് രണ്ടാമത്തെയാള്‍ മൊഴി നല്‍കിയത്.

പരസ്പരവിരുദ്ധമായ മൊഴികളാണ് തുടക്കം മുതല്‍ തന്നെ  ഇരുവരും നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ട് പേരിലേക്ക് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്.

അതേസമയം, കേസില്‍ നിര്‍ണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ മാത്രമേ മാനഭംഗ ശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ.