പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ദുബൈ മതകാര്യ വകുപ്പിന്റെ റമളാന്‍ അതിഥി

Posted on: May 1, 2018 5:36 pm | Last updated: May 1, 2018 at 5:36 pm

ദുബൈ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ മൗലാനാ പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ദുബൈ ഗവര്‍മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റമളാന്‍ പരിപാടിയായ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് റമളാന്‍ ഗാതറിംഗില്‍ മര്‍കസ് പ്രതിനിധിയായി പങ്കെടുക്കും. ദുബൈ റാശിദിയ്യ ഗ്രാന്‍ഡ് മസ്ജിദില്‍ മെയ് 24 ന് വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ശേഷം അദ്ധേഹം പ്രഭാഷണം നടത്തും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി യു എ ഇ പ്രസിഡന്റിന്റെ റമളാന്‍ അതിഥിയായും ദുബൈ അന്താരാഷ്ട്രാ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രതിനിധിയായും യു എ ഇ യില്‍ പ്രഭാഷണത്തിന് എത്തിയിടുണ്ട് .ഇസ്ലാമിക പ്രഭാഷണ വേദിയില്‍ ശ്രദ്ദേയനായ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഇന്ത്യയിലും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ പ്രഭാഷണം നടത്തിയിടുണ്ട്. മതപ്രഭാഷണ രംഗത്ത് ആകര്‍ഷണീയ ശൈലിക്ക് ഉടമയായ പേരോട് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.