കൊരട്ടിയില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted on: May 1, 2018 10:13 am | Last updated: May 1, 2018 at 10:36 am

ത്യശൂര്‍: കൊരട്ടി ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ല.

ബസിന് കുറുകെ ഒരു ബൈക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് മറിയാന്‍ കാരണമെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ആകെ 18 പേരാണുണ്ടായിരുന്നത്.