മദ്‌റസ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട്‌പോയി സ്വര്‍ണം കവര്‍ന്ന യുവതി പിടിയില്‍

Posted on: May 1, 2018 9:43 am | Last updated: May 1, 2018 at 10:15 am

തിരൂരങ്ങാടി: മദ്‌റസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌ന(27)യാണ് അറസ്റ്റിലായത്.

ഏപ്രില്‍ 26നാണ് കേസിനാസ്പദമായ സംഭവം. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിലെ ഏഴ് വയസുകാരിയെ രാവിലെ 6.45 ഓടെ സജ്‌ന സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെത്തിച്ച് കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളും ഫോണ്‍വിളികളും പരിശോധിച്ചാണ് സജ്‌നയെ പോലീസ് വലയിലാക്കിയത്. വിറ്റ സ്വര്‍ണവും കുട്ടിയെ കടത്തിയ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.