വിദ്യാര്‍ഥികളുടെ യാത്രാഇളവ്: ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

  • ബസുടമകളുടെ അമിതാവേശം പ്രായോഗികമല്ല
  • ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും
Posted on: May 1, 2018 6:12 am | Last updated: April 30, 2018 at 11:48 pm
SHARE

 saതിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാ ഇളവിനെതിരെ രംഗത്തുവന്ന ഒരുവിഭാഗം സ്വകാര്യ ബസ് ഉടമകള്‍ക്ക് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രൂക്ഷ വിമര്‍ശം.

ഇത്തരം കാര്യത്തില്‍ ബസുടമകള്‍ അമിതാവേശം പ്രായോഗികമല്ലെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഇളവ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഒരുവിഭാഗം ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് വിഷയത്തില്‍ ഇന്ന് മന്ത്രിയെ കാണുമെന്ന് ഒരു വിഭാഗം ബസുടമകള്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഇവര്‍ തിരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ ഇളവ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നട്ടുവെച്ചിട്ടുണ്ട്. അല്ലാത്തപക്ഷം സാധാരണ ടിക്കറ്റ് നിരക്ക് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി. എന്നാല്‍, ബസുടമകളുടെ ആവശ്യം നിരാകരിച്ച ഗതാഗത മന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഇതുവരെയായി ബസുടമകള്‍ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വകാര്യ ബസുകള്‍ തടയുന്നതടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here