Connect with us

National

വിവാദ പരാമര്‍ശങ്ങള്‍: ത്രിപുര മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു

Published

|

Last Updated

അഗര്‍ത്തല: തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മെയ് രണ്ടിന് ഡല്‍ഹിയിലെത്തുന്ന ബിപ്ലപ് പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണും. അടുത്തിടെ ബിപ്ലപ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങളും പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുതെന്ന് ബി ജെ പി നേതാക്കള്‍ക്കും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും നരേന്ദ്ര മോദി ഉപദേശം നല്‍കിയതിന് ശേഷവും ത്രിപുര മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു, സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരല്ല, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് കാത്തിരിക്കാതെ പശുവിനെ കറക്കുന്ന ജോലി ചെയ്യണം തുടങ്ങിയ പരാമര്‍ശങ്ങളാണ് നടത്തിയത്. ഇന്ത്യക്കാരിയായ ഡയാന ഹൈഡന്‍ ലോക സുന്ദരിയായതിനെ ബിപ്ലപ് പരിഹസിച്ചിരുന്നു. അവരുടെ നിറത്തെ സൂചിപ്പിച്ചായിരുന്നു അവഹേളനം.

നാരദ മുനി ഗൂഗിളെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, മോദിയും അംബേദ്കറും ബ്രാഹ്മണരെന്ന് സ്പീക്കര്‍

അഹമ്മദാബാദ്: വിവാദ പരാമര്‍ശങ്ങളുമായി ഗുജറാത്ത് മുഖ്യമന്ത്രിയും സ്പീക്കറും. നാരദ മുനി ഗൂഗിളിനെ പോലെയാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വിടുവായിത്തം പറഞ്ഞപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രശില്‍പ്പി ബി ആര്‍ അംബേദ്കറും ബ്രാഹ്മണരാണെന്നായിരുന്നു സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ “കണ്ടെത്തല്‍”.

വിവരമുള്ളവരെ ബ്രാഹ്മണരെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നതാണ് ന്യായീകരണം. ഒന്നുകൂടി കടന്ന് രാമന്‍ ക്ഷത്രിയനാണെന്നും കൃഷ്ണന്‍ ഒ ബി സിയാണെന്നും ത്രിവേദി പറഞ്ഞുവെച്ചു.