ബിഹാറില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ തുണിയുരിഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം

Posted on: April 30, 2018 11:01 pm | Last updated: April 30, 2018 at 11:01 pm

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

പാറ്റ്‌ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് യുവാക്കള്‍ ചേര്‍ന്ന് നടുറോഡിലിട്ട് വസ്ത്രമുരിഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ജെഹനാബാദിലാണ് സംഭവം. പെണ്‍കുട്ടി കരഞ്ഞുവിളിച്ച് സഹായിക്കാന്‍ അപേക്ഷിച്ചിട്ടും നാട്ടുകാര്‍ കാഴ്ചക്കാരായി നിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.

കൗമാരക്കാരാണ് അക്രമികളില്‍ അധികവും. വിവസ്്ത്രയാക്കാനും ലൈംഗികമായി പീഡിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ കരഞ്ഞുകൊണ്ട് പെണ്‍കുട്ടി എതിര്‍ക്കുന്നുണ്ടെങ്കിലും അക്രമികള്‍ പിന്‍മാറിയില്ല. സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദൃശ്യത്തിലെ ഒരു ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.