Connect with us

National

ബിഹാറില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച സംഭവം ; രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

പാറ്റ്‌ന:ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് യുവാക്കള്‍ ചേര്‍ന്ന് നടുറോഡിലിട്ട് പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജെഹനാബാദില്‍ നടന്ന സംഭവത്തില്‍ അക്രമികള്‍ തന്നെ പകര്‍ത്തിയ ദ്യശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വിവസ്്ത്രയാക്കാനും ലൈംഗികമായി പീഡിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ കരഞ്ഞുകൊണ്ട് പെണ്‍കുട്ടി എതിര്‍ക്കുന്നുണ്ടെങ്കിലും അക്രമികള്‍ പിന്‍മാറുന്നില്ല. സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദ്യശ്യങ്ങളില്‍ കാണുന്ന ഒരു ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ ശ്രമം നടത്തിവരികയായിരുന്നു പോലീസ്

 

Latest