Connect with us

Kerala

ലിഗയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ മൊഴിയിലെ വൈരുധ്യം; അറസ്റ്റ് ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരുടെ മൊഴി കള്ളമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിഗ മരിച്ച സമയം ഇവര്‍ പൊന്തക്കാട്ടിലുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകമെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ലിഗ മരിച്ചെന്നു കരുതുന്ന സമയം സ്ഥലത്തില്ലായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ അതേസമയം ഇവരെ കോവളത്ത് കണ്ടതായുള്ള വിവരങ്ങളും പോലീസിനു ലഭിച്ചു. ഞായറാഴ്ച രാവിലെ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു.

കോവളം, വാഴമുട്ടം പ്രദേശത്തെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതില്‍നിന്നു പല സുപ്രധാന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

Latest