Connect with us

Kerala

സി ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല:കാനം രാജേന്ദ്രന്‍

Published

|

Last Updated

കൊല്ലം : മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് 20ശതമാനം പേരെ ഒഴിവാക്കിയതെന്നും ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നുവെന്നും കാനം പറഞ്ഞു.

ദേശീയ കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയതിനെതിരെ സി ദിവാകരനും സി എന് ചന്ദ്രനും പരസ്യമായി രംഗത്തുവന്നിരുന്നു. കേരള പ്രതിനിധികളുടെ യോഗം ബഹിഷ്‌ക്കരിച്ചാണ് സി ദിവാകരന്‍ പ്രതിഷേധിച്ചത്. സി എന്‍ ചന്ദ്രന്‍ യോഗത്തില്‍ത്തന്നെ പ്രതിഷേധമറിയിച്ചു. ഇരുവരും ഇസ്മയില്‍ പക്ഷക്കാരാണ്. ഇവര്‍ക്ക് പുറമെ സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരേയും കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും പുതുതായി അഞ്ച് പേര്‍ കൗണ്‍സിലില്‍ അംഗമായിട്ടുണ്ട്.

കാനം വിഭാഗത്തിന് പരിപൂര്‍ണ ആധിപത്യമുള്ളതാണ് കേരളത്തിന്റെ പട്ടിക. അതേ സമയം കൗണ്‍സില്‍ തീരുമാനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു.

Latest