മലപ്പുറത്ത് വ്യാപാരി ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

Posted on: April 29, 2018 9:18 am | Last updated: April 29, 2018 at 10:50 am

മലപ്പുറം: മലപ്പുറത്ത് വ്യാപാരി ആസിഡ് ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീര്‍ മരിച്ച സംഭവത്തിലാണ് ഭാര്യ പിടിയിലായത്.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പലതവണ വിലക്കിയിട്ടും പിന്തിരിയാഞ്ഞതാണ് ഭാര്യയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. മാര്‍ച്ച് 21ന് രാത്രിയാണ് ബഷീറിന് നേരെ ആസിഡ് ആക്രമണമുണ്ടായത്.

കിടന്നുറങ്ങുകയായിരുന്ന ബഷീറിന് നേരെ അജ്ഞാതര്‍ ആസിഡ് പ്രയോഗിക്കുകയായിരുന്നുവെന്നാണ് ഭാര്യ ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ ഒത്തുചേരാതായതോടെ പോലീസ് ഭാര്യയെ വിശമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.