ബേങ്ക് വായ്പ തട്ടിപ്പ് : ഡയമണ്ട് പവറിന്റെ 1122 കോടി കണ്ടുകെട്ടി

Posted on: April 27, 2018 3:08 pm | Last updated: April 28, 2018 at 9:02 am
SHARE

ന്യൂഡല്‍ഹി: ബേങ്ക് വായ്പ തട്ടിപ്പ് നടത്തിയ ഡയമണ്ട് പവര്‍ ഇന്‍ഫ്രസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ 1122 കോടി രൂപ വിലമതിക്കുന്ന ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി.

കമ്പനി ഡയറക്ടര്‍മാരുടെ സ്വത്ത് വഹകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് ഡയറക്ടര്‍ാരേയും രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നും ഈ മാസം 18ന് സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here