Connect with us

Kerala

ബി എസ് എഫ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസ് : രണ്ടാംപ്രതി ബിഷുവിന് ജാമ്യമില്ല

Published

|

Last Updated

തിരുവനന്തപുരം : രാജ്യാന്തര കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി ബിഷു ഷെയ്ഖിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സി ബി ഐ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന സി ബി ഐ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ബി എസ് എഫ് കമാന്‍ഡാന്റ് ആയിരുന്ന ജിബു ഡി മാത്യവാണ് കേസിലെ മുഖ്യപ്രതി. കഴിഞ്ഞ മാസം നാലിനാണ് ഇരുവരും അറസ്റ്റിലായത്.

അരക്കോടി രൂപയുമായി ആലപ്പുഴയില്‍നിന്നാണ് ജിബുവിനെ സി ബി ഐ പിടികൂടിയത്. അന്വേഷണത്തില്‍ ജിബുവിന് പണം നല്‍കിയത് ബിഷുവാണെന്ന് തിരിച്ചറിയുകയും പണം കള്ളക്കടത്തുകാര്‍ നല്‍കിയ കൈക്കൂലിയാണെന്ന് തെളിയുകയും ചെയ്തു. ഇന്ത്യ-ബംഗഌദേശ് അതിര്‍ത്തിയില്‍ എത്തുന്ന കള്ളക്കടത്തുകാര്‍ക്ക് ബി എസ് എഫ് കമാന്‍ഡാന്റ് ആയ ജിബു വഴിവിട്ട പലസഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. ഇത് ബിഷുവിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് സി ബി ഐ കേസ്.

Latest