ആന്ധ്രയില്‍ 89 ലക്ഷം ആധാര്‍ നമ്പര്‍ ചോര്‍ന്നു

Posted on: April 26, 2018 8:32 pm | Last updated: April 26, 2018 at 11:37 pm

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ 89 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ ചോര്‍ന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എന്റോള്‍ ചെയ്തവരുടെ വിവരങ്ങളാണ് പരസ്യമായത്. ഹൈദരബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകന്‍ കോദലി ശ്രീനിവാസ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിവരച്ചോര്‍ച്ച മാസ്‌ക് ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തി.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യ വിതരണ പോര്‍ട്ടലിലെ പേര്, ഗ്രാമം, തൊഴില്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്.
സംസ്ഥാന ഹൗസിംഗ് കോര്‍പറേഷനില്‍ വിവരങ്ങള്‍ ചോര്‍ന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് മറ്റൊരു സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് കൂടി ആധാര്‍ വിവരങ്ങള്‍ പുറത്താകുന്നത്.