കോണ്‍ഗ്രസുമായി സഹകരണമാകാം:കാനം രാജേന്ദ്രന്‍

Posted on: April 26, 2018 10:20 am | Last updated: April 26, 2018 at 12:54 pm

കൊല്ലം: മുഖ്യ ശത്രു ബി ജെ പിയും ആര്‍ എസ് എസുമാണെന്ന് കണ്ടുകൊണ്ട് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .

തിരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണ്. തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാരമായ നിലപാടാണ് സി പി ഐ പുലര്‍ത്തിപ്പോരുന്നത്. ഇടത് ഐക്യം നിലനിര്‍ത്തി വിശാലമായ പൊതുവേദി വേണമെന്നും കാനം പറഞ്ഞു.