ഡി എന്‍ എ ഫലം വന്നു; മ്യതദേഹം ലിഗയുടേത് തന്നെ

Posted on: April 26, 2018 9:43 am | Last updated: April 26, 2018 at 12:54 pm

തിരുവനന്തപുരം: തിരുവല്ലത്ത് കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അഴുകിയ മ്യതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥീരികരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡി എന്‍ എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലിഗയുടെ മ്യതദേഹത്തില്‍നിന്നെടുത്ത സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുകളുമാണ് പരിശോധനക്കെടുത്തത്. കോടതി വഴി പരിശോധന ഫലം ഇന്ന് കേസ് അന്വേഷണ സംഘത്തിന് കൈമാറും.