നെയ്മര്‍ റയലില്‍ ചേരണമെന്ന് റിവാള്‍ഡോ

Posted on: April 25, 2018 6:06 am | Last updated: April 25, 2018 at 12:10 am

റയോ ഡി ഷാനെറോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറോട് നെയ്മര്‍ റയലില്‍ ചേരണമെന്ന് റിവാള്‍ഡോഫ്രഞ്ച് ക്ലബായ പിഎസ് ജി വിട്ട് റയലില്‍ ചേരാന്‍ മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം റിവാള്‍ഡോ. നിലവില്‍ പരിക്കുമൂലം ചികിത്സയിലാണ് നെയ്മര്‍.

ഇപ്പോള്‍ ലോക ഫുട്‌ബോളിലെ എണ്ണപ്പെട്ട താരങ്ങളിലൊരാളാണ് നെയ്മര്‍. പക്ഷേ ഫ്രഞ്ച് ഫുട്‌ബോളില്‍ നിന്നിട്ട് കാര്യമില്ല. പിഎസ്ജി എന്നും ചാംപ്യന്‍മാരായിരിക്കും. പക്ഷേ നെയ്മറുടെ മാറ്റുരക്കല്‍ അവിടെ നിന്നാല്‍ സാധിക്കില്ലെന്നും അതിന് റയല്‍ മാഡ്രിഡിലോ ബാഴ്‌സിലോണയിലോ കളിക്കണം. ബാഴ്‌സിലോണയിലേക്കുള്ള മടക്കം സങ്കീര്‍മായിരിക്കുമെന്ന് അറിയാം. പക്ഷേ അദ്ദേഹത്തിന് റയല്‍ മാഡ്രിഡിനെ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ക്ലബുകളില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന വളര്‍ച്ചയൊന്നും ഫ്രഞ്ച് ക്ലബില്‍ നിന്ന് ലഭിക്കില്ലെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ബാഴ്‌സിലോണയില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി കൊണ്ടുപോയത്.

കാല്‍പാദത്തിലെ എല്ലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് ചികിത്സയിലാണ് താരമിപ്പോള്‍. ലോകകപ്പ് തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ നെയ്മറിന്റെ പരിക്കില്‍ വിഷമിത്തിലാണ് ബ്രസീല്‍ ആരാധകര്‍.