സയണിസത്തിന്റെ ഗൂഢാലോചനക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണം: കാന്തപുരം

Posted on: April 23, 2018 6:24 am | Last updated: April 22, 2018 at 11:28 pm
SHARE
ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ബഹ്‌റൈന്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജഡ്ജി
ജലാല്‍ യൂസുഫ് ശര്‍ഖി ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: രാജ്യദ്രോഹികളായ സയണിസത്തിന്റെ ഗൂഢാലോചനയില്‍ അകപ്പെടുന്നതില്‍ നിന്ന് യുവാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഞ്ചേരി ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മതമാണ്. അതിരുവിടുന്ന വികാര പ്രകടനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയിലേക്ക് വലിച്ചിഴക്കുന്ന പ്രകടനങ്ങളും ഹര്‍ത്താലുകളും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കും. ആത്മീയതയില്‍ ഊന്നിയ വിജ്ഞാനങ്ങളാണ് രണ്ട് ലോകത്തേക്കും ഉപകാരപ്പെടുന്നത്. അതാണ് മത ഭൗതിക സമന്വയ വിദ്യഭ്യാസത്തിലൂടെ സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങ് ബഹ്‌റൈന്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജഡ്ജി ജലാല്‍ യൂസുഫ് ശര്‍ഖി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ആശീര്‍വദിച്ചു. ജാമിഅ ഹികമിയ്യ ജനറല്‍ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അഹ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പ്രസംഗിച്ചു. ചടങ്ങില്‍ ഇ കെ മുഹമ്മദ് ഹാജിയെ ആദരിച്ചു.

സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, നാസര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്‍ മജീദ് കക്കാട്, ഹൈക്ക ഹൈദരലി ഹാജി സംബന്ധിച്ചു. ഹികമിയ്യ സെക്രട്ടറി ഒ എം എ റഷീദ് ഹാജി സ്വാഗതവും എന്‍ അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here