ജബല്‍ അലി ഫ്രീ സോണിലെ ഇന്ത്യന്‍ വ്യാപാരം 340 കോടി ഡോളറിന്റേത്

Posted on: April 22, 2018 8:48 pm | Last updated: April 22, 2018 at 8:48 pm
ജബല്‍ അലി തുറമുഖം

ദുബൈ: ജബല്‍ അലി ഫ്രീ സോണ്‍ വഴി ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വ്യാപാരം കഴിഞ്ഞ വര്‍ഷം 340 കോടി ഡോളറിന്റേതാണെന്നു ഡി പി വേള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം വ്യക്തമാക്കി. 788 ഇന്ത്യന്‍ സ്ഥാപനങ്ങളാണ് ജബല്‍ അലി സ്വതന്ത്ര വ്യാപാര മേഖലയില്‍ ഉള്ളത്. 1985 ല്‍ സ്വതന്ത്ര വ്യാപാര മേഖല നിലവില്‍ വന്നത് മുതല്‍ ഇന്ത്യന്‍ സാന്നിധ്യം കനത്തതാണ്. ഇന്ത്യയില്‍ ഡി പി വേള്‍ഡ് ആറു കണ്ടൈനര്‍ ടെര്‍മിനലുകളും സംഭരണ കേന്ദ്രങ്ങളും തുടങ്ങിയത് വ്യാപാര ബന്ധം ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്.

ഈ വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറുമായും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. 300 കോടി ചെലവ് ചെയ്തു പരിസ്ഥിതി സൗഹൃദ കണ്ടൈനര്‍ ടെര്‍മിനല്‍ ആരംഭിക്കും. ഡി പി വേള്‍ഡ് വഴിയുള്ള ചരക്കു നീക്കത്തില്‍ 30 ശതമാനം ഇന്ത്യയില്‍ നിന്നാണ്. യു എ ഇ യുടെ മൊത്തം വ്യാപാരത്തിന്റെ പത്തു ശതമാനം ഇന്ത്യയുമായാണ്. 2017 ല്‍ 2,700 കോടി ഡോളറിന്റെ ഇടപാടുകള്‍ നടന്നതായും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.