National
ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ ചര്‍ച്ചയാക്കേണ്ടതില്ല: കേന്ദ്രമന്ത്രി
 
		
      																					
              
              
            ന്യൂഡല്‍ഹി: കത്വ, ഉന്നാവോ തുടങ്ങിയ ബലാത്സംഗ കേസുകളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കവേ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബാലത്സംഗ കേസുകള്‍ വലിയ ചര്‍ച്ചയാക്കുന്നത് എന്തിനാണെന്ന് സന്തോഷ് ഗംഗ്വാര്‍ ചോദിച്ചു.
ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് തടയാനാകില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യപോലുള്ള വലിയ രാജ്യത്ത് ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തൊഴില്‍ സഹ മന്ത്രിയായ സന്തോഷ് ഗംഗ്വാറിന്റെ പ്രതികരണം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

