അപ്രഖ്യാപിത ഹര്‍ത്താല്‍: കസ്റ്റഡിയിലായവരില്‍ സംഘപരിവാര്‍ ബന്ധമുള്ളവരുമെന്ന് സൂചന

Posted on: April 21, 2018 12:13 pm | Last updated: April 21, 2018 at 12:13 pm

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംഭവത്തില്‍ കൊല്ലം സ്വദേശിയായ മുഖ്യസൂത്രധാരനടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഇതില്‍ രണ്ട് പേര്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ് സൂചന. ഇതില്‍ ഒരാള്‍ നേരത്തെ ആര്‍എസ് എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.

മഞ്ചേരി സ്റ്റേഷനിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.