നഴ്‌സുമാരുടെ സമരം ആറാം ദിനത്തിലേക്ക്; ഇന്ന് ചര്‍ച്ച

Posted on: April 21, 2018 9:58 am | Last updated: April 21, 2018 at 11:26 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളുമായി ലേബര്‍ കമ്മീഷണര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ഉത്തരവിറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.

ഈ മാസം 24നു ചേര്‍ത്തലയില്‍നിന്നു തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനും യുഎന്‍എ ആഹ്വാനം നല്‍കിയിട്ടുണ്ട്.