ആത്മീയ സമ്മേളനത്തിന്റെ ധന്യതയില്‍ ഹികമിയ്യ

സമ്മേളനം മൂന്നാം ദിനത്തിലേക്ക്
Posted on: April 21, 2018 6:28 am | Last updated: April 21, 2018 at 12:33 am
ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളന ഭാഗമായി നടന്ന ആത്മീയ സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: ‘വീണ്ടെടുപ്പിന്റെ കാല്‍ നൂറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മഞ്ചേരി ജാമിഅ ഹികമിയ്യഃയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന് പ്രൗഢ പരിസമാപ്തി. പുണ്യം പ്രതീക്ഷിച്ച് ആയിരങ്ങള്‍ സംബന്ധിച്ച ആത്മീയ സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഖാദര്‍ ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി കടലുണ്ടി, സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, സയ്യിദ് മാനു തങ്ങള്‍ പയ്യനാട്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പയ്യനാട്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മന്‍സൂര്‍ ഹാജി ചെന്നൈ, അലിയാര്‍ ഹാജി നിലമ്പൂര്‍, ബാവഹാജി കുണ്ടൂര്‍, അബ്ദുലത്വീഫ് ഹാജി കുണ്ടൂര്‍, അബ്ദുഹാജി വേങ്ങര, ഇ വി അബ്ദുറഹ്്മാന്‍, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സംബന്ധിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര നന്ദിയും പറഞ്ഞു.