വാട്‌സന് സെഞ്ച്വറി; ചെന്നൈക്ക് ജയം

രാജസ്ഥാന് വിജയ ലക്ഷ്യം 205
Posted on: April 20, 2018 9:44 pm | Last updated: April 21, 2018 at 12:03 am
രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ഷെയിന്‍ വാട്ടസ്ണിന്റെ ബാറ്റിംഗ്‌

പൂനെ: പുതിയ ഹോംഗ്രൗണ്ടായ പൂനെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയത്തോടെ തുടങ്ങി. രാജസ്ഥാന്‍ റോയല്‍സിനെ 64 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍ : ചെന്നൈ 204/5 ; രാജസ്ഥാന്‍ 18.3 ഓവറില്‍ 140.

ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ 57 പന്തുകളില്‍ 106 റണ്‍സടിച്ചത് ചെന്നൈക്ക് ബിഗ് ടോട്ടലൊരുക്കി. ഒമ്പത് ഫോറും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് വാട്‌സന്റെ വെടിക്കെട്ട്. ഐ പി എല്ലില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ എബി ഡിവില്ലേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പമെത്താന്‍ വാട്‌സന് സാധിച്ചു. ആറ് സെഞ്ച്വറികളുമായി ക്രിസ് ഗെയിലാണ് ഐ പി എല്ലില്‍ മുന്നില്‍. നാല് സെഞ്ച്വറികള്‍ വിരാട് കോഹ് ലിയുടെ പേരിലുണ്ട്. ബ്രെന്‍ഡന്‍ മെക്കല്ലം, ഹാഷിം അംല, സെവാഗ്, മുരളി വിജയ്, ഗില്‍ക്രിസ്റ്റ് എന്നിവര്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയവര്‍.
വെറും 51 പന്തുകളിലായിരുന്നു വാട്‌സന്റെ സെഞ്ച്വറി നേട്ടം.

വാട്‌സനെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും (46) ചെന്നൈ നിരയില്‍ മിന്നി. 29 പന്തില്‍ ഒമ്പതു ബൗണ്ടറികളോടയാണ് റെയ്‌ന 46 റണ്‍സ് അടിച്ചെടുത്തത്. ഡ്വയ്ന്‍ ബ്രാവോ 16 പന്തുകളില്‍ നാലു ബൗണ്ടറികളോടെ പുറത്താവാതെ 24 റണ്‍സെടുത്തു.