Connect with us

National

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയാണ് ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ 500 ശതമാനമായി വര്‍ധിച്ചത്. ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത് െൈചല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യൂ (CRY) എന്ന സന്നദ്ധ സംഘടനയാണ്.

2006ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,967 സംഭവങ്ങളായിരുന്നു. എന്നാല്‍ 2016ല്‍ ഇത് 106,958 ആയി വര്‍ധിച്ചതായാണ് ചെല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യൂ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്.