ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തി

Posted on: April 19, 2018 4:37 pm | Last updated: April 19, 2018 at 4:37 pm

മുംബൈ: ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയതായി ഐഎംഎഫ്. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി ) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് ഈ മാസത്തെ ഐ എംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കില്‍ പറയുന്നു.

അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടണ്‍ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫ്കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് കണക്കാക്കിയിരുന്നത്.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.