Connect with us

National

പാര്‍ട്ടി കടന്നുപോകുന്നത് പ്രതിസന്ധിഘട്ടത്തിലൂടെ; പിബി അംഗങ്ങള്‍ വിടുവായിത്തം നിര്‍ത്തണം: സിപിഎം റിപ്പോര്‍ട്ട്

Published

|

Last Updated

ഹൈദരാബാദ്: പിബി, കേന്ദ്ര നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. പിബി അംഗങ്ങളും കേന്ദ്ര നേതാക്കളും വിടുവായിത്തം നിര്‍ത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടി കടന്നുപോകുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പിബിയിലേയും കേന്ദ്ര കമ്മിറ്റിയിലേയും ചര്‍ച്ചകള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുന്നു. ഇത് ആശ്വാസ്യമല്ല. ഗുരുതരമായ ഈ അച്ചടക്ക ലംഘനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണം. ബംഗാള്‍ ഘടകത്തേയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. പിബി തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാര്‍ട്ടിയില്‍ തൊഴിലാളി, വനിതാ പ്രാതിനിധ്യം കുറയുന്നു.ത്രിപുരയിലെ പരാജയത്തിന്റെ കാരണങ്ങളും പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയും രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ബലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.