Connect with us

Kerala

കോഴിക്കോട്ട് ഏഴ് ദിവസത്തെ നിരോധനാജ്ഞ

Published

|

Last Updated

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കത്വ സംഭവത്തെ തുടര്‍ന്നുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളും തുടര്‍ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് നിരോധാനജ്ഞ പ്രഖ്യാപിച്ചത്. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലി എന്നിവക്ക് വിലക്കേര്‍പ്പെടുത്തി. ബോധപൂര്‍വമായ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.