കര്‍ണാടകയില്‍ വന്‍ കള്ളനോട്ട് വേട്ട; പിടികൂടിയത് ഏഴ് കോടി; ഒരാള്‍ അറസ്റ്റില്‍

Posted on: April 18, 2018 11:32 am | Last updated: April 18, 2018 at 1:40 pm

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ഏഴ് കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വിജയപുര സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് കാലത്ത് ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കള്ള നോട്ടുകളെന്ന് പോലീസ് അറിയിച്ചു.  അന്വേഷണം ഉര്‍ജിതമാക്കി.