ജയം; റയല്‍ മൂന്നാമത്

Posted on: April 17, 2018 6:21 am | Last updated: April 16, 2018 at 11:43 pm

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. മലാഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ വലന്‍ഷ്യയെ മറികടന്ന് റയല്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

29ാം മിനുട്ടില്‍ ഇസ്‌കോയിലൂടെ റയല്‍ മുന്നിലെത്തി. 63ാം മിനുട്ടില്‍ കാസിമിറോ ലീഡുയര്‍ത്തി. ഇന്‍ജുറി ടൈമില്‍ റോളന്‍ മലാഗയുടെ ആശ്വാസ ഗോള്‍ നേടി. അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക് ലെവന്റെയെ പരാജയപ്പെടുത്തി.

കോറെ, ഗ്രീസ്മാന്‍, ടോറസ് എന്നിവര്‍ ലക്ഷ്യം കണ്ടു. 32 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 82 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും 71 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതുമാണ്. മൂന്നാമതുള്ള റയലിന് 67 പോയിന്റ്.