Connect with us

National

കത്വ കേസ് ഈ മാസം 28ലേക്ക് മാറ്റി വെച്ചു

Published

|

Last Updated

ജമ്മു: കത്വ ബലാത്സംഗ കൊലപാതക കേസിന്റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റി.കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട കത്വ പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കോടതി കേസ് മാറ്റിവെച്ചത്. കേസില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പിതാവ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കേസ് മാറ്റിവെച്ചത്. പ്രതിപ്പട്ടികയിലുള്ള പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കായി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബലാവകാശ നിയമപ്രകാരം ആയിരിക്കും ഇയാളുടെ വിചാരണ. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്്‌ലിം ചേരിതിരിവ് രൂക്ഷമായതിനാല്‍ സിഖ് വിഭാഗക്കാരായ രണ്ട് അഭിഭാഷകരേയാണ് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചിട്ടുള്ളത്.

Latest