ഇന്നത്തെ ഹര്‍ത്താലുമായി ലീഗിന് ബന്ധമില്ല: കെ പി എ മജീദ്

Posted on: April 16, 2018 11:15 am | Last updated: April 16, 2018 at 12:34 pm

തിരുവനന്തപുരം: ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്്‌ലിം ലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

ഇന്നു നടക്കുന്ന ഹര്‍ത്താലിന് മുസ്്‌ലിം ലീഗ് പിന്തുണയുണ്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ കത്വ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും മജീദ് വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.