ക്രിസ്പിന്‍ സാം അടക്കം പത്ത് സിഐമാരുടെ സ്ഥാനക്കയറ്റം തടഞ്ഞു

Posted on: April 14, 2018 5:24 pm | Last updated: April 15, 2018 at 9:49 pm

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കുറ്റാരോപിതനായ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ പത്ത് സിഐമാരുടെ സ്ഥാനക്കയറ്റം തടഞ്ഞു. വിവിധ കേസുകളില്‍ വിജിലന്‍സ് അന്വേഷണവും അച്ചടക്ക നടപടിയും നേരിടുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമാണ് തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

രാജപ്പന്‍ സി, മധു ബാബു എംആര്‍, ദേവദാസന്‍ സിഎം, സാബു എംജി, വിജയന്‍ ടിബി, പ്രകാശന്‍ പി പടന്നയില്‍, ശ്രീജിത്ത് ടിപി, അബ്ദുല്‍ റഹിമാന്‍, ഷാജി എംഐ എന്നിവരാണ് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട മറ്റു ഉദ്യോഗ്സ്ഥര്‍.

സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ക്രിസ്പിന്‍ സാം. വരാപ്പുഴ സംഭവത്തെ തുടര്‍ന്ന് ക്രിസ്പിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റവും നഷ്ടമായത്.