Connect with us

Kerala

മുഖ്യമന്ത്രിക്ക് പോലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു: ചെന്നിത്തല

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും പോലീസിന്റെ തേര്‍വാഴ്ചയും വ്യാപകമായിരിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസിന്‍മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗവും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള കെ പി സി സിയുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാരാപുഴയിലെ ശ്രീജിത്തിന്റേതടക്കം ആറ് കസ്റ്റഡിമരണങ്ങള്‍ നടന്നു. സംസ്ഥാന ഭരണകൂട ഭീകരതയും കൊലപാതകവും ആണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ജനറല്‍ ബോഡി യോഗത്തില്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചിറ്റാറിലെ കോണ്‍ഗ്രസ് രക്തസാക്ഷി കെ ജെ വറുഗീസിന്റെ പത്‌നി കുഞ്ഞമ്മ വറുഗീസ് ആദ്യത്തെ ഡിജിറ്റല്‍ ഒപ്പ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

കശ്മീരില്‍ എട്ട് വയസ്സുകാരി യെ പീഡനത്തിനിരയാക്കി കൊചെയ്ത തില്‍ പ്രതിഷേധിച്ച് ഡി സി സി നേതൃത്വത്തില്‍ പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധ കൂട്ടായ്മ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.